സീറോമലബാര്‍ സഭയ്ക്ക് വക്താക്കളുടെ പുതിയ പാനല്‍

 
syro malabar logo


കാക്കനാട്: സീറോമലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസുമായി ബന്ധപ്പെടുത്തി, മാധ്യമങ്ങളും പൊതുസമൂഹവുമായി ആശയവിനിമയം നടത്തുന്നതിന് സഭയുടെ മാധ്യമവക്താക്കളുടെ പുതിയ പാനല്‍ രൂപീകരിച്ചു. 

ഡോ. ചാക്കോ കാളാംപറമ്പില്‍, രാജീവ് കൊച്ചുപറമ്പില്‍,  ജോഷി വടക്കന്‍, അഡ്വ. ജോജി ചിറയില്‍, അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, ഡോ. ട്രീസ ലിസ് സെബാസ്റ്റ്യന്‍, അഡ്വ. സിസ്റ്റര്‍ ജോസിയ എസ്.ഡി. എന്നിവരാണ് പുതിയ വക്താക്കള്‍. 

നിലവിലെ സഭാ വക്താക്കളുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നു സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവാണ് നിയമനം നടത്തിയത്.

സീറോമലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസിന്റെ കീഴിലായിരിക്കും പുതിയ വക്താക്കള്‍ പ്രവര്‍ത്തിക്കുക. സഭയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ പൊതുസമൂഹത്തിലേക്കും മാധ്യമങ്ങളിലേക്കും കൃത്യമായും സമയബന്ധിതമായും എത്തിക്കുക, വിവിധ വിഷയങ്ങളിലെ സഭയുടെ നിലപാടുകളും പ്രതികരണങ്ങളും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വിശദീകരിക്കുക, മാധ്യമങ്ങളുമായുള്ള സഭയുടെ ആശയവിനിമയം കൂടുതല്‍ ഫലപ്രദമാക്കുക എന്നിവയാണ് വക്താക്കളുടെ പ്രധാന ചുമതലകള്‍.

Tags

Share this story

From Around the Web