കാത്തലിക് നഴ്സസ്ഗില്‍ഡിന് പുതിയ ഭാരവാഹികള്‍

 
catholic


കൊച്ചി: കാത്തലിക് നഴ്സസ് ഗില്‍ഡ് ഓഫ് ഇന്ത്യ (സിഎന്‍ജിഐ) കേരള ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ (പിഒസി) ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ലിറ്റി വര്‍ഗീസ് (പ്രസിഡന്റ്, എക്സലേഷ്യ അക്കാദമി സിഇഒ), സിസ്റ്റര്‍ തീജ എസ്.ഡി (വൈസ് പ്രസിഡന്റ്, നഴ്സിംഗ് മാനേജര്‍, ലിസി ആശുപത്രി എറണാകുളം), ലിന്‍സി ജേക്കബ് (സെക്രട്ടറി, ഒ.ടി മാനേജര്‍, മാര്‍ സ്ലീവ മെഡിസിറ്റി ആശുപത്രി പാലാ), സിസ്റ്റര്‍ ബെറ്റ്സി ആന്റണി എച്ച്.സി (ജോയിന്റ് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ആശുപത്രി), സിസ്റ്റര്‍ ജൂലി ആഗ്നസ് ഡിഎം (ട്രഷറര്‍, നഴ്സിംഗ് സൂപ്രണ്ട്, അഞ്ചല്‍ സെന്റ് ജോസഫ്സ് മിഷന്‍ ആശുപത്രി), സിസ്റ്റര്‍ സുനിത എച്ച്.സി (അസിസ്റ്റന്റ് ട്രഷറര്‍, ഐസിയു മാനേജര്‍ കൊട്ടിയം ഹോളി ക്രോസ് ആശുപത്രി) എന്നിവരാണ് ഭാരവാഹികള്‍. 2029 വരെയാണ് ഈ ഭരണസമിതിയുടെ കാലാവധി.

കെസിബിസി ആരോഗ്യ കമ്മീഷന്‍ ചെയര്‍മാനും കണ്ണൂര്‍ രൂപതാ അധ്യക്ഷനുമായ ഡോ. അലക്സ് വടക്കുംതല ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.

ചടങ്ങില്‍ കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി ഡോ. സിസ്റ്റര്‍ ലില്ലിസ ടഅആട, സിഎന്‍ ജിഐ സംസ്ഥാന സഭാ ഉപദേഷ്ടാവ് ഫാ. ജെയിംസ് കുന്നത്ത് എന്നിവര്‍ സംബന്ധിച്ചു.

Tags

Share this story

From Around the Web