ചർക്കാരി മിഷൻ പ്രവർത്തനത്തിൽ പുതിയ നാഴികക്കല്ല്: ഇംഗ്ലീഷ് മീഡിയത്തിനായി പുതിയ ക്ലാസ് മുറികൾ പ്രതിഷ്ഠിച്ച് ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍
മദ്ധ്യ കേരള മഹായിടവകയുടെ മിഷന്‍ വയലായ ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചര്‍ഖാരി മിഷന്റെ നേതൃത്വത്തിലുള്ള, സെന്റ് ജെയിംസ് ഇന്റര്‍ കോളേജിന്റെ പുതിയ സ്‌കൂള്‍ കെട്ടിടം മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ പ്രതിഷ്ഠിച്ചു.
8 ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും അടങ്ങുന്നതാണ് പുതിയ സ്‌കൂള്‍ കെട്ടിടം. മഹായിടവകയെ പ്രതിനിധീകരിച്ച് വൈദിക സെക്രട്ടറി റവ. അനിയന്‍ കെ പോള്‍, അത്മായ സെക്രട്ടറി അഡ്വ. സ്റ്റീഫന്‍ ജെ ദാനിയേല്‍, രജിസ്ട്രാര്‍ അഡ്വ. ഷീബ തരകന്‍, മിഷന്‍ ബോര്‍ഡ് സെക്രട്ടറി റവ. രഞ്ജി കെ ജോര്‍ജ് എന്നിവരും കേരളത്തിനകത്തും പുറത്തുനിന്നുമായി ധാരാളം വൈദികരും കുടുംബമായി പങ്കെടുത്തു.
പ്രതിഷ്ഠയോട് ചേര്‍ന്ന് നടത്തപ്പെട്ട പൊതുയോഗം ചര്‍ഖാരി സബ് കളക്ടര്‍ ധീരേന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ സ്‌ക്കൂള്‍ എല്ലാവര്‍ക്കും ഒരു പ്രജോദനമാണെന്ന് സബ് കലക്ടര്‍ പറഞ്ഞു.
ബിഷപ്പ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, മിഷന്‍ ചാപ്പലില്‍ വിശുദ്ധ സംസര്‍ഗ്ഗ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
വെല്ലൂര്‍ ബേത്ത് സെയ്ത, മുംബൈ ശാലോം മിഷന്‍ എന്നീ മിഷനുകള്‍ക്ക് ചര്‍ഖാരി മിഷന്‍ സ്‌ക്കൂള്‍ അധ്യാപക - അനധ്യാപകര്‍ സമാഹരിച്ച തുകയുടെ ആദ്യ ഗഡു കൈമാറുകയും ചെയ്തു.
മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് റവ. നിബു തോമസും കുടുംബവും, റവ. റിജോ റ്റി ഐപ്പ് എന്നിവരാണ്.