സ്റ്റുഡന്റ് എക്‌സ്‌ചേഞ്ചിന് പുതിയ സൗകര്യം; ജര്‍മ്മനിയിലേക്ക് സൗജന്യ വീസ
Sep 4, 2025, 18:06 IST

ന്യൂഡല്‍ഹി: സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഹ്രസ്വകാല സ്‌കൂള്‍, കോളേജ് സന്ദര്‍ശനങ്ങള്‍ക്കായി സൗജന്യ വീസ അനുവദിക്കാന്‍ ഇന്ത്യയും ജര്‍മ്മനിയും തീരുമാനിച്ചു.
നിലവില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ജര്‍മ്മനിയിലേക്ക് പോകുന്ന സാഹചര്യത്തില്‍, പുതിയ സൗജന്യ വീസ പദ്ധതി രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങളും സൗകര്യങ്ങളും ഒരുക്കി കൊടുക്കും.
ശാസ്ത്ര ഗവേഷണ രംഗത്തെ സഹകരണവും മാനവശേഷി കൈമാറ്റവും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.