എറണാകുളം - വേളാങ്കണ്ണി പുതിയ എക്സ്പ്രസ് ട്രെയിന്‍ ഇന്ന് ആരംഭിക്കും

 
VELAMKANNI



പറവൂര്‍: വേളാങ്കണ്ണി തീര്‍ഥാടകര്‍ക്കും തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ആശ്വാസമായി എറണാകുളം- വേളാങ്കണ്ണി പുതിയ എക്സ്പ്രസ് ട്രെയിന്‍ ഇന്ന് ആരംഭിക്കും.

 പുതിയ റൂട്ടിലും സമയക്രമത്തിലും ഓടുന്ന ഈ ട്രെയിന്‍ തെക്കന്‍ കേരളത്തില്‍നിന്ന് തഞ്ചാവൂരിലേക്കുള്ള ആദ്യ സര്‍വീസ് കൂടിയാണ്. 

നിലവില്‍ ശനി, തിങ്കള്‍ ദിവസങ്ങളില്‍ എറണാകുളത്തുനിന്ന് വേളാങ്കണ്ണിക്ക് സര്‍വീസുണ്ടെങ്കിലും പുതിയ ട്രെയിന്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുങ്ങും.

ബുധന്‍ രാത്രി 11.50-ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിന്‍ വ്യാഴം പുലര്‍ച്ചെ മൂന്നിന് കൊല്ലത്തെത്തും. 

തുടര്‍ന്ന് കുണ്ടറ (3.28), കൊട്ടാരക്കര (3.38), പുനലൂര്‍ (4.20), തെന്മല (5.18), ചെങ്കോട്ട (7.05), തെങ്കാശി (7.28) എന്നിവിടങ്ങള്‍ കടന്ന് രാവിലെ 11ന് മധുരയിലെത്തും.

 ഉച്ചയ്ക്ക് 1.35ന് തിരുച്ചിറപ്പള്ളിയിലും 2.33ന് തഞ്ചാവൂരിലുമെത്തുന്ന ട്രെയിന്‍ വൈകുന്നേരം 5.35നാണ് വേളാങ്കണ്ണിയില്‍ യാത്ര അവസാനിപ്പിക്കുക.

മടക്കയാത്ര വ്യാഴം രാത്രി 7.45ന് വേളാങ്കണ്ണിയില്‍നിന്ന് ആരംഭിക്കും. രാത്രി 10.08ന് തഞ്ചാവൂരിലും 11.25ന് തിരുച്ചിറപ്പള്ളിയിലുമെത്തുന്ന ട്രെയിന്‍ വെള്ളി പുലര്‍ച്ചെ 1.20ന് മധുരയിലെത്തും.

രാവിലെ 4.30ന് ചെങ്കോട്ടയും 6.45ന് പുനലൂരും പിന്നിട്ട് 8.10ന് കൊല്ലത്തെത്തിച്ചേരും. ഉച്ചയ്ക്ക് 11.55ന് ട്രെയിന്‍ എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.

Tags

Share this story

From Around the Web