ജൂലൈ 1 മുതൽ രാജ്യത്ത് പുതിയ സാമ്പത്തിക മാറ്റങ്ങൾ; ആധാർ, പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ് ഉൾപ്പെടെ നിർണായക പരിഷ്‌കാരങ്ങൾ

 
33333

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിരവധി സാമ്പത്തിക-ഭരണപരമായ മാറ്റങ്ങൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ആധാർ സേവനങ്ങൾ, ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ, പാസ്‌പോർട്ട് അപേക്ഷാ ഫീസ്, ബാങ്കുകളുടെ വിപണനരീതികൾ തുടങ്ങിയ മേഖലകളിലാണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്.

പ്രധാന മാറ്റങ്ങൾ ഇവയാണ്:

1. ആധാർ പുതുക്കൽ ആറുമാസം സൗജന്യം

ആധാർ കാർഡിൽ ഇ-മെയിൽ വിലാസം പുതുക്കുന്നതിനുള്ള 75 രൂപ ഫീസ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഒഴിവാക്കി. ജൂലൈ 1 മുതൽ ഡിസംബർ 31 വരെ ഈ സേവനം സൗജന്യമായി ലഭിക്കും. ജനുവരി 1 മുതൽ വീണ്ടും നിശ്ചിത ഫീസ് ഈടാക്കും.

2. എസ്‌ബിഐ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകളിൽ മാറ്റം

ഫോൺപേ എസ്‌ബിഐ ക്രെഡിറ്റ് കാർഡുകളുടെ PURPLE, SELECT BLACK വിഭാഗങ്ങളിലെ റിവാർഡ് പോയിന്റ് സംവിധാനത്തിൽ മാറ്റം വരുത്തി. ചില പ്രത്യേക ഇടപാടുകൾക്ക് ഇനി മുതൽ റിവാർഡ് പോയിന്റുകൾ ലഭിക്കില്ല.

3. എച്ച്‌ഡിഎഫ്‌സി കാർഡുകൾക്ക് ലോഞ്ച് സൗകര്യത്തിന് പുതിയ നിബന്ധന

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് വിമാനത്താവളങ്ങളിലെ ആഭ്യന്തര ലോഞ്ച് സൗജന്യമായി ഉപയോഗിക്കണമെങ്കിൽ, അതിന് തൊട്ടുമുമ്പുള്ള കലണ്ടർ പാദത്തിൽ കുറഞ്ഞത് 60,000 രൂപ കാർഡ് വഴി ചെലവഴിച്ചിരിക്കണം.

4. പാസ്‌പോർട്ട് അപേക്ഷാ ഫീസ് വർധിപ്പിച്ചു

രാജ്യത്തിനകത്തും വിദേശത്തുമുള്ള സാധാരണയും തത്കാൽ വിഭാഗത്തിലുമുള്ള പാസ്‌പോർട്ട് അപേക്ഷകർക്ക് ഇനി കൂടുതൽ ഫീസ് നൽകേണ്ടിവരും. വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് പ്രോസസിങ് ഫീസിൽ വർധനവ് പ്രഖ്യാപിച്ചതോടെ പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

5. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാൽ ബാങ്കുകൾക്ക് കർശന നടപടി

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന പ്രവണത തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നു. ബാങ്കുകൾ തെറ്റായ രീതിയിൽ ഉൽപ്പന്നങ്ങൾ വിറ്റതായി തെളിഞ്ഞാൽ, ഉപഭോക്താവിൽ നിന്ന് ഈടാക്കിയ മുഴുവൻ തുകയും തിരികെ നൽകുകയും, സംഭവിച്ച നഷ്ടത്തിന് നഷ്ടപരിഹാരം നൽകുകയും ചെയ്യേണ്ട ബാധ്യത ബാങ്കുകൾക്കുണ്ടാകും.

Tags

Share this story

From Around the Web