മൃഗസ്‌നേഹികള്‍ ഒന്നിച്ചാല്‍ കടിയേറ്റ കുട്ടികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ആകുമോ എന്ന് സുപ്രിംകോടതി. തെരുവ്‌നായകളെ പിടികൂടുമ്പോള്‍ തടസപ്പെടുത്തുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്
Aug 11, 2025, 19:38 IST

ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. രാജ്യതലസ്ഥാനത്തെ എല്ലാ തെരുവ്‌നായകളേയും പിടികൂടി പ്രത്യേകം പാര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
തെരുവ്‌നായകളെ പിടികൂടുമ്പോള്‍ തടസപ്പെടുത്തുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ്. നായ്ക്കളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം.
കൂടാതെ ഇവരെ തടയുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്.
മൃഗസ്‌നേഹികള്‍ ഒന്നിച്ചാല്‍ കടിയേറ്റ കുട്ടികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ആകുമോ എന്ന് കോടതി ചോദിച്ചു.
ഇക്കാര്യത്തില്‍ ഒരു ദയയുടെയും ആവശ്യമില്ലന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.