എച്ച്-1ബി വിസ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ; ഉയർന്ന വൈദഗ്ധ്യമുള്ള കൂടുതൽ ശമ്പളമുള്ള തൊഴിലാളികൾക്ക് മുൻഗണന

 
TRUMPH

ന്യൂയോര്‍ക്ക്:  എച്ച്-1ബി വിസ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ട്രംപ് ഭരണകൂടം നിര്‍ദ്ദേശിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച പുറത്തിറക്കിയ ഫെഡറല്‍ രജിസ്റ്റര്‍ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള, കൂടുതല്‍ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് പുതിയ തീരുമാനം.

ഈ മാറ്റം വെള്ളിയാഴ്ച പുറത്തിറക്കിയ വൈറ്റ് ഹൗസിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ്. എച്ച്-1ബി വിസ അപേക്ഷകള്‍ക്ക് 100,000 ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. കമ്പനിയുടെ വലുപ്പം അനുസരിച്ച് 215 ഡോളര്‍ മുതല്‍ 5,000 ഡോളര്‍ വരെയായിരുന്നു മുന്‍പ് ഫീസ്. 

പ്രോഗ്രാമിന്റെ 'ദുരുപയോഗം' തടയുക, ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ മാത്രം തിരഞ്ഞെടുക്കുക, കൂടാതെ അമേരിക്കന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പുതിയ നയത്തിന്റെ ലക്ഷ്യം

Tags

Share this story

From Around the Web