ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നാളെ മുതല്‍ പുതിയ മാറ്റങ്ങള്‍

തിരുവനന്തപുരം:ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ പ്ലാസ്റ്റിക് മദ്യ കുപ്പികളുടെ റിട്ടേണ്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ എം ഡി ഹര്‍ഷിത അട്ടല്ലൂരി.
ഓരോ കുപ്പിയുടെ മുകളിലും ലേബല്‍ ഉണ്ടാകും 20 രൂപയുടെ ഡെപ്പോസിറ്റ് ഉപഭോക്താക്കളുടെ കൈയ്യില്‍ നിന്ന് വാങ്ങും ബോട്ടില്‍ തിരികെ കൊണ്ട് ഏല്‍പ്പിക്കുമ്പോള്‍ 20 രൂപ തിരികെ നല്‍കുമെന്നും പരമാവധി കുപ്പികള്‍ എല്ലാവരും തിരികെ ഏല്‍പ്പിക്കുക എന്നും ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്ലാസ്റ്റിക് മദ്യ കുപ്പികളുടെ റിട്ടേണ്‍ ആരംഭിക്കുന്നതെന്നും. ജനുവരി ഒന്ന് മുതല്‍ പൂര്‍ണ്ണ തോതില്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു.
ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ചാണ് ബെവ്‌കോ ഈ പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി നാളെ മുതല്‍ പദ്ധതി തിരുവനന്തപുരത്തും കണ്ണൂരും ആരംഭിക്കുമെന്നും ബെവ്‌കോ എംഡി അറിയിച്ചു. ഓരോ ജില്ലയിലും 10 ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ആയിരിക്കും ആദ്യം ആരംഭിക്കുക.
അടുത്ത പത്തു ദിവസത്തിനകം ബെവ്‌കോ വെബ്‌സൈറ്റും ആപ്പും സജ്ജമാകുമെന്നും ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു.
ഒക്ടോബര്‍ ഒന്നു മുതല്‍ പാക്ക് ചെയ്യാന്‍ ന്യൂസ് പേപ്പര്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ഉണ്ടാകില്ലെന്നും ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു. മദ്യം വാങ്ങി കൊണ്ടു പോകാന്‍ ബെവ്‌കോയുടെ ബാഗ് ഉണ്ടാകും.
ബാഗ് കൊണ്ടുവരേണ്ടവര്‍ക്ക് അത് കൊണ്ടുവരാം. ബെവ്‌കോ നല്‍കുന്ന ബാഗില്‍ ബെവ്‌കോ ലേബല്‍ ഉണ്ടാകില്ലെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.