ആധാര്‍ പുതുക്കലില്‍ പുതിയ മാറ്റം. 5 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ഇനി സൗജന്യം

 
aadhar


അഞ്ച് വയസ്സു മുതല്‍ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍  സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ .


നേരത്തെ 5 മുതല്‍ 7 വരെയും 15 മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്കുമുള്ള നിര്‍ബന്ധിത പുതുക്കല്‍ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാല്‍, പുതിയ നിര്‍ദ്ദേശമനുസരിച്ച് 7 വയസ്സു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കും ഒരു നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കല്‍ സൗകര്യം ലഭിക്കും. 

നവജാത ശിശുക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാറിന് എന്റോള്‍ ചെയ്യാം. 0-5 വയസ്സില്‍ ബയോമെട്രിക്‌സ് ശേഖരിക്കാത്തതിനാല്‍ കുട്ടികള്‍ക്ക് അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) നിര്‍ബന്ധമായും പുതുക്കേണ്ടതുണ്ട്.


പുതുക്കല്‍ നടത്താത്ത ആധാര്‍ കാര്‍ഡുകള്‍ അസാധുവാകാന്‍ സാധ്യതയുള്ളതിനാല്‍, സ്‌കോളര്‍ഷിപ്പ്, റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ അഡ്മിഷന്‍, ചഋഋഠ, ഖഋഋ തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ എല്ലാ കുട്ടികളും ഈ സൗജന്യ അവസരം പ്രയോജനപ്പെടുത്തണമെന്ന് കേരള സംസ്ഥാന ഐ.ടി. മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. 

കേരളത്തില്‍ ആധാറിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കേരള സംസ്ഥാന ഐ.ടി. മിഷനാണ്. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും 1800-4251-1800 / 04712335523 (സിറ്റിസണ്‍ കോള്‍ സെന്റര്‍) അല്ലെങ്കില്‍ 0471-2525442 (കേരള സംസ്ഥാന ഐ.ടി. മിഷന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Tags

Share this story

From Around the Web