നേപ്പാള്‍ മിന്നല്‍ പ്രളയം: ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ഗന്ധക് നദിയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു
 

 
Nepal


 
    
 
ലക്നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളിലെ ജലനിരപ്പ് ഉയരുന്നത് നിരീക്ഷിച്ചുവരികയാണ്. ഗന്ധക്, ദര്‍ജനിയ, ടെയില്‍ ഫാള്‍ തുടങ്ങിയ നദികളുടെ ഒഴുക്ക് നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. നേപ്പാളില്‍ നിന്ന് ഒഴുക്കിവന്നതെന്ന് കരുതുന്ന മൂന്ന് മൃതദേഹങ്ങള്‍ മഹാരാജ്ഗഞ്ച് ജില്ലയിലെ ഗന്ധക് നദിയില്‍ നിന്ന് ഇന്നലെ കണ്ടെടുത്തിരുന്നു.
രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 32 അംഗ എസ്.ഡി.ആര്‍.എഫ് പ്ലാറ്റൂണിനെയും 22 പി.എ.സി ഉദ്യോഗസ്ഥരെയും നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. ജലാശയങ്ങളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Tags

Share this story

From Around the Web