ഞാനോ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാല ഇടപാടും നടത്തിയിട്ടില്ല, എനിക്കെതിരേ എന്തും ചെയ്യാമെന്നാണോ കരുതുന്നത്, എന്‍റെ കൈകൾ ശുദ്ധം: 
 പിണറായി വിജയൻ

 
122

തിരുവനന്തപുരം: താനോ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാല ഇടപാടും നടത്തിയിട്ടില്ല. തന്‍റെ കൈകൾ ശുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

വീണാ വിജയനെതിരായ ഇഡി അന്വേഷണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണവുമായി വീണാ വിജയൻ സഹകരിച്ചിട്ടുണ്ട്. തുടർന്നും സഹകരിക്കും.

വീണ തന്‍റെ മകളാണെന്നതിന്‍റെ പേരിലാണ് വിഷയത്തിൽ അസാധാരണമായ നടപടികൾ ഉണ്ടാകുന്നത്. വീണ വലിയ സ്വത്തുക്കളുടെ ഉടമയല്ലെന്നും അന്വേഷണത്തിൽ പരാമർശിക്കുന്ന തുക വലിയതല്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി ഇഡി വാർത്താക്കുറിപ്പ് പുറത്തിറക്കാറില്ലെന്നും വെബ്സൈറ്റിലൂടെയാണ് വിവരങ്ങൾ നൽകാറുള്ളത്. 

എന്നാൽ ഈ വിഷയത്തിൽ പ്രത്യേകമായി വാർത്താക്കുറിപ്പ് പുറത്തിറക്കി. വാർത്താക്കുറിപ്പിൽ പി. വിജയൻ എന്നും മുൻ മുഖ്യമന്ത്രി എന്നും പരാമർശിച്ചതിന്‍റെ കാരണമെന്താണ് .

 തനിക്കെതിരെ ചില മാധ്യമങ്ങൾ തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണ്.

വീണയുടെ പണം ഭർത്താവ് മുഹമ്മദ് റിയാസിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന തരത്തിൽ വാർത്ത നൽകിയതിന് എന്താണ് തെളിവെന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയനെതിരെ എന്തും ചെയ്യാമെന്നാണോ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണവുമായി വീണാ വിജയൻ സഹകരിച്ചിട്ടുണ്ട്. 

ഇഡിയുടെ നടപടികള്‍ വിചിത്രമാണ്. തനിക്ക് പിന്നാലെ അവര്‍ പിന്തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്. ഈ കൈകൾ ശുദ്ധമാണ്. ഇനിയും ശുദ്ധമായിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

Tags

Share this story

From Around the Web