നെഹ്‌റു ട്രോഫി വള്ളംകളി കഴിഞ്ഞു, പണം കിട്ടിയില്ല; കടക്കെണിയിലായി ബോട്ട് ക്ലബ്ബുകള്‍. പണം നല്‍കുമെന്ന കാര്യത്തില്‍ സംഘാടകസമിതിക്കും വ്യക്തതയില്ല
 

 
NEHRU


 

 
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള കഴിഞ്ഞു രണ്ടാഴ്ച പിന്നിടുമ്പോഴും സമ്മാനത്തുകയും ബോണസും ഇതുവരെ വിതരണം ചെയ്തില്ല.. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ക്ലബ്ബുകള്‍. ലക്ഷങ്ങള്‍ കടമെടുത്തും പിരിവെടുത്തുമാണ് ടീമുകള്‍ നെഹ്റു ട്രോഫിയില്‍ പങ്കെടുത്തത്. പണം നല്‍കുമെന്ന കാര്യത്തില്‍ സംഘാടകസമിതിക്കും വ്യക്തതയില്ല 


25 ലക്ഷം രൂപ ഒന്നാം സമ്മാന ആയി ഉയര്‍ത്തിയ ശേഷം നടന്ന ആദ്യ നെഹ്‌റു ട്രോഫിയില്‍ തന്നെ സമ്മാനത്തുക വിതരണം മുടങ്ങി. ഫൈനലിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25, 20, 15, 10 ലക്ഷം രൂപ വീതമാ ണ് ഇത്തവത്തെ സമ്മാനത്തുക. സമ്മാന തുകയും ബോണസും വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ക്ലബ്ബുകളും വലിയ തുക ചെലവഴിച്ചു .

പ്രതിസന്ധി ചാമ്പ്യന്‍സ് ബോട്ട് ലീഗിനെ ബാധിക്കുമെന്ന ആശങ്കയും ക്ലബ് ഭാരവാഹികള്‍ പങ്കുവെയ്ക്കുന്നു. സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപയുടെ ഗ്രാന്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സംഘാടകരായ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ക്ലബ്ബ് ഭാരവാഹികളെ അറിയിച്ചത്. ഇത്തവണ ടിക്കറ്റ് വില്‍പ്പനയിലും റെക്കോഡ് വിറ്റു വരവായിരുന്നു. എന്നിട്ടും പണം കൈമാറാത്തതില്‍ പ്രതിഷേധം ശക്തമാണ്.


 

Tags

Share this story

From Around the Web