നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയിലെ ആവേശപ്പോരിന് 71 വള്ളങ്ങള്‍; ആകെ 22 ചുണ്ടന്‍ വള്ളങ്ങള്‍

 
alappuzha

ആലപ്പുഴ: ഓഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളന്‍- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വള്ളങ്ങള്‍ ചുവടെ:


1. തലവടി ചുണ്ടന്‍ ( കൈനകരി വില്ലേജ് ബോട്ട് ക്ലബ്)

2. വീയപുരം ചുണ്ടന്‍ (യുബിസി കൈനകരി എഫ് സി)


3. അരോമ-1(അരോമ ബോട്ട് ക്ലബ്)

4. മേല്‍പാടം ചുണ്ടന്‍ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)

5. ചെറുതന ചുണ്ടന്‍ (നാട്ടകം ബോട്ട് ക്ലബ്)


6. പുണ്യാളന്‍ നിരണം (കുമരകം ടൌണ്‍ ബോട്ട് ക്ലബ്ബ്)

7. നടുഭാഗം (പിബിസി പുന്നമട, എന്‍സിഎഫ്‌സി ബോട്ട് ക്ലബ്)

8. കരുവാറ്റ (ജിഎല്‍സി ബോട്ട് ക്ലബ്, ചെറുതന)

9. വെള്ളംകുളങ്ങര (എസ് എച്ച് ബോട്ട് ക്ലബ്)

10. ജവഹര്‍ തായങ്കരി (നാട്ടകം ഫാന്‍സ് ബോട്ട് ക്ലബ്)

11. സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്)

12. നിരണം ചുണ്ടന്‍ (നിരണം ബോട്ട് ക്ലബ്)

13. ആയാപറമ്പ് വലിയ ദിവാന്‍ജി (വലിയ ദിവാന്‍ജി ബോട്ട് ക്ലബ്)

14. ആനാരി (ആനാരി ബോട്ട് ക്ലബ്)

15. ചമ്പക്കുളം ചുണ്ടന്‍ (ചമ്പക്കുളം ബോട്ട് ക്ലബ്)

16. കാരിച്ചാല്‍ ചുണ്ടന്‍ (തെക്കേക്കരബോട്ട് ക്ലബ്-ടിബിസി)

17. ആയാപറമ്പ് പാണ്ടി (ഐബിആര്‍എ കൊച്ചിന്‍)

18. കരുവാറ്റ ശ്രീ വിനായകന്‍ (കെടിബിസി ഫാന്‍സ് ക്ലബ്)

19. ആര്‍പ്പൂക്കര ചുണ്ടന്‍(ഇമ്മാനുവല്‍ ബോട്ട് ക്ലബ് കുമരകം)

20. ആലപ്പാട് ചുണ്ടന്‍ (സെന്റ് ജോണ്‍സ് ബോട്ട് ക്ലബ് തെക്കേക്കര)

21. പായിപ്പാടന്‍ 2 (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)

22. പാര്‍ഥന്‍ (ജൂനിയര്‍ കൈനകരി ബോട്ട് ക്ലബ്)

Tags

Share this story

From Around the Web