ടാല്‍റോപ്പിലെ കൂട്ട പിരിച്ചുവിടലില്‍ ഒത്തുതീര്‍പ്പിലേക്ക്. ഒക്ടോബര്‍ 31ന് മുമ്പ് ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നല്‍കും.നവംബര്‍ ആദ്യവാരം കൂടുതല്‍ ചര്‍ച്ച നടക്കും

 
talrop

തിരുവനന്തപുരം: ടാല്‍റോപ്പിലെ കൂട്ട പിരിച്ചുവിടലില്‍ ഒത്തുതീര്‍പ്പിലേക്ക്. ഒക്ടോബര്‍ 31ന് മുമ്പ് ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നല്‍കും. ജീവനക്കാര്‍ക്കുള്ള നഷ്ടപരിഹാര തുക നല്‍കുന്നത് സംബന്ധിച്ച വിഷയത്തില്‍ നവംബര്‍ ആദ്യവാരം കൂടുതല്‍ ചര്‍ച്ച നടക്കും.
ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ജീവനക്കാരും കമ്പനി അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനമായത്. പ്രശ്‌നം വേഗം പരിഹരിക്കാന്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ലേബര്‍ കമ്മീഷണര്‍ ഇരുവിഭാഗങ്ങളെയും ചര്‍ച്ചയ്ക്ക് വിളിച്ചുചേര്‍ത്തത്. ജീവനക്കാരും കമ്പനി അധികൃതരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags

Share this story

From Around the Web