നീറ്റ്- യുജി പരീക്ഷ വിവാദം:നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി. വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

 
nta


നീറ്റ്- യുജി പരീക്ഷ വിവാദത്തിന് പിന്നാലെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി. പുനഃസംഘടനാ നടപടികളുടെ ഭാഗമായി ഏജന്‍സിയില്‍ നിന്ന് വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. 

ഇതില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ണമായ അഴിച്ചുപണിയ്ക്കാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഒരുങ്ങുന്നത്. 

മുന്‍കാലങ്ങളിലേത് പോലെ ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോഴുള്ള ബാഹ്യഇടപെടല്‍ ഒഴിവാക്കി പൂര്‍ണമായും ഇന്ത്യയ്ക്കുള്ളില്‍ വെച്ച് തന്നെ ചോദ്യപേപ്പര്‍ തയ്യാറാക്കാനുള്ള ക്രമീകരണങ്ങള്‍ കൂടി ഒരുക്കികൊണ്ടുള്ള പരിഷ്‌കാരങ്ങളിലേക്ക് കൂടി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കടന്നിരിക്കുകയാണ്.

Tags

Share this story

From Around the Web