നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച: എന്‍ടിഎ പിരിച്ചുവിടണം, ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷന്‍ രൂപീകരിക്കണം; സിജെപി
ന്യൂഡല്‍ഹി:നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലെ സിബിഐ കുറ്റപത്രത്തിന് പിന്നാലെ എന്‍ടിഎ പിരിച്ചുവിടണമെന്ന ആവശ്യമുയര്‍ത്തി കോക്രോച്ച് ജനതാ പാര്‍ട്ടി.
സ്ഥിരം സംവിധാനമുള്ള ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷന്‍ രൂപീകരിക്കണമെന്ന് സിജെപി നേതാവ് അശുതോഷ് റാങ്ക ആവശ്യപ്പെട്ടു. 2024, 2025 വര്‍ഷങ്ങളിലെ നീറ്റ് ഉള്‍പ്പെടെ എല്ലാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും അന്വേഷിക്കണമെന്നും സിജെപി.
പരീക്ഷാ നടത്തിപ്പിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യം. എന്‍ടിഎയില്‍ സൂക്ഷ വീഴ്ച്ചയുണ്ടായി എന്നായിരുന്നു സിബിഐ കുറ്റപത്രം.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കണ്ണികള്‍ കേരളത്തിലും എന്ന് കണ്ടെത്തല്‍. സിബിഐ ഡല്‍ഹി റൗസ് അവന്യുവിലെ അതിവേഗ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. പത്തനംതിട്ട അടൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ചോദ്യപേപ്പര്‍ എത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി ഹിതേഷ് കുമാറിന് ചോര്‍ത്തിയ ചോദ്യപ്പേപ്പറിന്റെ പിഡിഎഫ് കോപ്പി ലഭിച്ചു. രാജസ്ഥാന്‍ സിക്കര്‍ സ്വദേശിയും ഹിതേഷിന്റെ റൂംമേറ്റുമായ ലക്ഷയ് രാജ് വഴിയാണ് ചോദ്യപ്പേപ്പര്‍ ലഭിച്ചത്.
കൈമാറ്റം നടത്തിയതിന് പിന്നാലെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തത് തെളിവ് നശിപ്പിക്കാന്‍ ലക്ഷയ് രാജ് ശ്രമിച്ചതായി സിബിഐ കണ്ടെത്തി.
അതേസമയം രാജ്യത്തെ പരീക്ഷാക്രമക്കേടുകളില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഛാത്രോംകി ഗൂഞ്ച് ക്യാമ്പയിനിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് പരിപാടി. നേരത്തെ പരിപാടിക്ക് അനുമതി നിഷേധിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേട്, വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി വിദ്യാര്‍ത്ഥികളോട് സംസാരിക്കും.