നീറ്റ് പിജി പരീക്ഷ മുടങ്ങിയത് വൈദ്യുതി തടസപ്പെട്ടത് മൂലം: ഖേദം പ്രകടിപ്പിച്ച് പരീക്ഷാ ബോര്‍ഡ്
 

 
neet


 

 
ജയ്പൂര്‍: രാജസ്ഥാനില്‍ നീറ്റ് പിജി പരീക്ഷ തടസപ്പെട്ടു. സാങ്കേതിക തകരാറുമൂലം ജയ്പൂരിലെ സീതാപുര സെന്റ്‌ററില്‍ നടന്ന പരീക്ഷയാണ് തടസപ്പെട്ടത്. സെര്‍വര്‍ ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുകയായിരുന്നു.


ഓണ്‍ലൈനായാണ് ഇത്തവണ പരീക്ഷ നടത്തുന്നത്. പരീക്ഷ തടസപ്പെട്ടതില്‍ പരീക്ഷാ ബോര്‍ഡ് ഖേദം പ്രകടിപ്പിച്ചു. വൈദ്യുതി തടസപ്പെട്ടത് മൂലമാണ് പരീക്ഷ തടസപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്തം ടിസിഎസ് ലിമിറ്റഡിന് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ആണ്. ടിസിഎസിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ എക്‌സാം സെന്ററിലാണ് തടസപ്പെട്ട പരീക്ഷ നടന്നത്.


സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പരീക്ഷ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പരീക്ഷാ ബോര്‍ഡ് അറിയിച്ചു. പുതിയ അഡ്മിറ്റ് കാര്‍ഡ്, സ്ഥലം എന്നിവ പിന്നീട് അറിയിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

രാജ്യത്തെ 1,111 സെന്ററുകളിലാണ് ഇന്ന് പരീക്ഷ നടന്നത്. 2,73,096 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പരീക്ഷക്കെത്തിയെ 2,65,980ല്‍ 2,63,535 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

Tags

Share this story

From Around the Web