ദുഃഖവെള്ളി ദിനത്തില്‍ കുരിശിന്റെ വഴി: നീണ്ടകര ഹാര്‍ബറില്‍ ഗതാഗത നിയന്ത്രണം
Updated: Apr 17, 2025, 22:48 IST

കൊല്ലം: ദുഃഖവെള്ളി ദിനത്തില്‍ കുരിശിന്റെ വഴി ഘോഷയാത്ര ആരംഭിക്കുന്ന സമയത്ത് നീണ്ടകര ഹാര്‍ബറില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ജോയിന്റ് ജംഗ്ഷനിലാണ് വാഹനങ്ങള്‍ താത്കാലികമായി നിയന്ത്രിക്കുക.
നീണ്ടകര പാലത്തിന്റെ തുടക്കഭാഗത്തുനിന്ന് തിരിഞ്ഞ് ഹാര്‍ബറിന്റെ എന്‍ട്രി ഗേറ്റ് വഴി ഹാര്‍ബറിലേക്കും പുറത്തേക്കും പോകാം. ഘോഷയാത്രയുടെ മുന്‍നിര ഹാര്‍ബറിന്റെ മുന്‍വശത്തെത്തുമ്പോള്‍ ഗേറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനാല്‍ ജോയിന്റ് ജംഗ്ഷന്‍ വഴി ഹാര്‍ബറിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള മിനിഗേറ്റിലൂടെ ഹാര്‍ബറില്‍ പ്രവേശിക്കാം. വലിയ വാഹനങ്ങള്‍ക്ക് പടിഞ്ഞാറെ ഗേറ്റ് വഴി പോകാന്‍ തടസംനേരിട്ടാല്‍ താത്്കാലിക പാര്‍ക്കിങ് സൗകര്യം ഒരുക്കുമെന്ന് കൊല്ലം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.