നീലേശ്വരം ടിപ്പർ ലോറി അപകടം: ദുരന്ത കാരണം അമിത വേഗത; ഡ്രൈവർക്ക് ഹെവി ലൈസൻസില്ല

 
2334

കൊട്ടാരക്കര: നീലേശ്വരം ടിപ്പർ അപകടത്തിൽ അമിത വേഗതയാണ് ദുരന്തത്തിന് കാരണമായതെന്നു ട്രാൻസ്പോർട്ട് കമ്മീഷണർ.

വാഹനം ഓടിച്ച ഡ്രൈവർക്ക് ഹെവി ലൈസൻസില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

അപകടം നടക്കുമ്പോൾ ടിപ്പർ ലോറിയിലെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നു. ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. 

ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. മുൻപും പലതവണ ഈ വാഹനം നിയമലംഘനം നടത്തി മോട്ടോർ വാഹന വകുപ്പിന്‍റെ പിടിയിലായിട്ടുള്ളതാണെന്നും വാഹനത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കിയെന്നും ആർ.ടി.ഒ. പറഞ്ഞു.

അപകടത്തെക്കുറിച്ച് സമഗ്രമായ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറും അറിയിച്ചു.

Tags

Share this story

From Around the Web