ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി; കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണ് സൂചി കയറിയത്: കുഞ്ഞിന്റെ പിതാവ് വിനീഷ്
Updated: Sep 8, 2026, 10:53 IST
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം മെഡിക്കൽ കോളജിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ കുടുംബം രംഗത്ത്.
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണ് സൂചി കയറിയതെന്ന് കുഞ്ഞിന്റെ പിതാവ് കോഴിക്കോട് വെള്ളന്നൂർ സ്വാദേശി വിനീഷ് ഉറപ്പിച്ചു പറയുന്നു.
എൻഐസിയു ബെഡിൽ നിന്നാവും സൂചി തറച്ചതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും പിതാവ് വിനീഷ് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ചികിത്സക്കിടെ ശരീരത്തില്‍ സൂചി കയറാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.