കുട്ടിയുടെ ശരീരത്തില്‍ സൂചി; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം. കുട്ടിയുടെ കുടുംബം മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടപെടല്‍
കോട്ടയം: ഒരു വയസുള്ള കുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. കുട്ടിയുടെ കുടുംബം മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി.
കുട്ടിയുടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ശരീരത്തില്‍ തടിപ്പ് ഉണ്ടായി എന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ സൂചി കണ്ടെത്തിയത് എന്നുമാണ് കുടുംബം മന്ത്രിക്കു നല്‍കിയ പരാതിയിലുള്ളത്.
കുട്ടിയുടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ശരീരത്തില്‍ തടിപ്പ് ഉണ്ടായി എന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ സൂചി കണ്ടെത്തിയത് എന്നുമാണ് കുടുംബം മന്ത്രിക്കു നല്‍കിയ പരാതിയിലുള്ളത്.
ചികിത്സയ്ക്കിടെയാണോ സൂചി കുട്ടിയുടെ ശരീരത്തില്‍ എത്തിയതെന്നും സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.
കുടുംബം ഉന്നയിച്ച പരാതിയിലെ കാര്യങ്ങളില്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദ്ദേശിച്ചു. സംഭവത്തിന്റെ വസ്തുതകള്‍ പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കുട്ടിയുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച വിഷയമായതിനാല്‍ പരാതിയില്‍ ഗൗരവമായ പരിശോധന നടത്തുമെന്നും കുഞ്ഞിന് വേണ്ട പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി സൂപ്രണ്ട് സംഭവത്തില്‍ അന്വേഷണം നടത്തുകയും ആശുപത്രിക്കു വീഴ്ചയില്ലെന്ന റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടല്‍.