നെടുമ്പാശേരി വാഹനാപകടക്കേസ്: സുഹൈല്‍ അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
 

 
suhail mp


 

 
കൊച്ചി: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ അടക്കം നാല് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സുഹൈലിന്റെയും മറ്റ് മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. സുഹൈല്‍ സ്ഥിരമായി അമിതവേഗത്തില്‍ വാഹനമോടിക്കുന്നയാളാണെന്നും ഇയാള്‍ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
 
അപകടം നടന്നതിന്റെ പിറ്റേന്ന് മൂന്നാം പ്രതിയായ ജോയല്‍ സുഹൃത്തിന് അയച്ച വാട്‌സാപ്പ് ശബ്ദസന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. സുഹൈല്‍ അമിതമായി മദ്യപിച്ചിരുന്നതായും അമിതവേഗത്തിലാണ് വാഹനം ഓടിച്ചതെന്നും അപകടത്തില്‍ മൂന്നുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.
 
അതേസമയം, എഫ്.ഐ.ആറില്‍ പ്രതികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെന്നും മതിയായ തെളിവുകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നുമാണ് സുഹൈല്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ വാദം.
 


 

Tags

Share this story

From Around the Web