നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: ആര്‍സി ഉടമ സുഹൈലിന്റെ മാതാവ് നൂഹ സജീവ്, മൊഴിയെടുക്കും, അപകടത്തില്‍പ്പെട്ട മിനി കൂപ്പറിന്റെ ആര്‍സി ഉടമയാണ് നൂഹ സജീവ്
 

 
IHA


 

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസില്‍ പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവിന്റെ മൊഴിയെടുക്കും. അപകടത്തില്‍പ്പെട്ട മിനി കൂപ്പര്‍ കാറിന്റെ ആര്‍സി ഉടമയാണ് നൂഹ സജീവ്. വാഹനത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷണത്തിന്റെ ഭാഗമായി ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടും.


അതിനിടെ, അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് നൂഹ സജീവ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരുന്നു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന മനസ്സിലാക്കുന്നുവെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വീഡിയോയില്‍ അവര്‍ പറഞ്ഞു.

മക്കളെ സ്‌നേഹത്തോടെ വളര്‍ത്തി ഒരുപാട് സ്വപ്നങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ അവരെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കുന്നതിനും അപ്പുറമാണെന്ന് നൂഹ സജീവ് പറഞ്ഞു. തന്റെ വാക്കുകള്‍ക്ക് ആ മാതാപിതാക്കളുടെ വേദന കുറയ്ക്കാനാകില്ലെന്ന് അറിയാമെന്നും മരിച്ചവരുടെ കുടുംബങ്ങളോട് ഒരിക്കല്‍ക്കൂടി അനുശോചനം അറിയിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. 

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ സുഹൈലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. സുഹൈല്‍ മദ്യപിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങളും വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.

Tags

Share this story

From Around the Web