നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെതിരെ എക്‌സൈസും കേസെടുത്തു, അബ്കാരി ആക്റ്റ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്
 

 
suhail

അബ്കാരി ആക്റ്റ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറില്‍ നിന്ന് മാത്രം ഏകദേശം 4,500 രൂപയുടെ ബില്‍ സുഹൈലിന് വന്നിരുന്നതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ബാറിലെ സിസിടിവി ദൃശ്യങ്ങളും എക്‌സൈസ് സംഘം ശേഖരിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പര്‍ അപകടക്കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ അറസ്റ്റ് എക്‌സൈസ് രേഖപ്പെടുത്തി. 23 വയസിന് താഴെയുള്ളയാള്‍ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം സുഹൈല്‍ എക്‌സൈസ് ഓഫീസില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അബ്കാരി ആക്റ്റ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറില്‍ നിന്ന് മാത്രം ഏകദേശം 4,500 രൂപയുടെ ബില്‍ സുഹൈലിന് വന്നിരുന്നതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ബാറിലെ സിസിടിവി ദൃശ്യങ്ങളും എക്‌സൈസ് സംഘം ശേഖരിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ ആഴ്ചയാണ് 36 ദിവസങ്ങള്‍ക്ക് ശേഷം കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ നിന്ന് സുഹൈല്‍ സജീവ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് സുഹൈല്‍ എക്‌സൈസിന് മുന്നില്‍ ഹാജരായത്. കേസില്‍ സുഹൈലിനൊപ്പം അറസ്റ്റിലായ ജോയല്‍ എസ്. ആന്റോ, നിനവ്, അമീന്‍ ഷാ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ 10 ദിവസത്തിന് ശേഷമേ സുഹൈലിനെ മോചിപ്പിക്കാവൂ എന്ന കോടതി വ്യവസ്ഥയെ തുടര്‍ന്നാണ് പിന്നീട് പുറത്തിറങ്ങിയത്.

മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും നേരത്തെ സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 11ന് പുലര്‍ച്ചെ നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡിലുണ്ടായ അപകടത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. സുഹൈല്‍ സജീവ് മദ്യപിച്ച് ഓടിച്ച വാഹനം ഇടിച്ചായിരുന്നു അപകടം. സുഹൈലിനെതിരെ നരഹത്യാ കുറ്റവും ഒപ്പം ഉണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Tags

Share this story

From Around the Web