നെടുമ്പാശേരി കാറപകടം: പ്രതി സുഹൈല്‍ സജീവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം,അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് കൊല്ലപ്പെട്ട യുവാക്കളുടെ സുഹൃത്തുക്കളുടെ കയ്യേറ്റ ശ്രമം
 

 
suhail

നെടുമ്പാശേരി  വാഹനാപകടക്കേസ് പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം.  അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് കൊല്ലപ്പെട്ട യുവാക്കളുടെ സുഹൃത്തുക്കളുടെ കയ്യേറ്റ ശ്രമം.  മദ്യലഹരിയില്‍ അമിതവേഗതയില്‍ പത്തൊന്‍പതുകാരന്‍ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് മൂന്ന് പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

 
സുഹൈല്‍ സജീവ് എന്ന 19 കാരന്‍ വിദ്യാര്‍ഥി മദ്യപിച്ച് ലെക്കു കെട്ട് ആഡംബരക്കാറുമായി അമിത വേഗത്തില്‍ പാഞ്ഞ് ഇല്ലാതാക്കിയത് മൂന്ന് ജീവനുകള്‍. മൂന്ന് കുടുംബങ്ങളുടെ  പ്രതീക്ഷകള്‍. ഡേറ്റ അനാലിസിസ് പഠനത്തിനൊപ്പം  തൃക്കാക്കരയിലെ കര കൗശല വ്യാപാരം സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത ചെറുപ്പക്കാരാണ്  കൊല്ലപ്പെട്ടത്. 


തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികളായ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപിക, വയനാട് മടക്കിമല സ്വദേശി ദേവിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. ആഢംബരക്കാര്‍ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സ്വദേശി സുഹൈല്‍ സജീവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രതി തങ്ങളോട് തട്ടിക്കയറിയെന്നും വെല്ലുവിളിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു.


ഓഫീസിലെ സഹ പ്രവര്‍ത്തകര്‍ക്കൊപ്പം ഇന്നലെ രാത്രിയില്‍ വിമാനത്താവളത്തിനടുത്ത് എത്തി ചായ കുടിച്ച് മടങ്ങി പോകവേയായിരുന്നുഅപകടം. സുഹൈല്‍ സജീവ് ആദ്യം കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല, നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയേ പൊലിസിന് കൈമാറി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്  മടങ്ങുകയായിരുന്നു സുഹൈല്‍. 
അതിനിടെ ഇന്നലെ വൈകുന്നേരം മുതല്‍ കൊച്ചിയിലെ വിവിധ ബാറുകളില്‍ കയറി മദ്യപിച്ചിരുന്നതായാണ് വിവരം.

വാഹനത്തില്‍ നിന്ന് രാസലഹരി ഉപയോഗം സംശയിക്കുന്ന സാധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന് നാട്ടുകാരുടെ ആരോപണം. ഓണ്‍ലൈന്‍ വസ്ത്രം വ്യാപാരം സ്ഥാപനമായ   ഉടമകളാണ് സുഹൈലിന്റെ മാതാപിതാക്കള്‍.  സുഹൈലിന് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കിലും പിതാവിന്റെ ഉടമസ്ഥതയിലുളളതാണ് വാഹനം.  പ്രതിക്കെതിരെ കുറ്റകകരമായ നരഹത്യ ചുമത്തി.  

Tags

Share this story

From Around the Web