നെടുമ്പാശ്ശേരി അപകടം: ഞങ്ങള്‍ക്ക് സംഭവിച്ചത് മറ്റാര്‍ക്കും ഉണ്ടാകരുത്; സുഹൈലിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ദേവികയുടെ കുടുംബം
 

 
shuail case 1

കൊച്ചി: 'ഞങ്ങള്‍ക്ക് സംഭവിച്ചത് മറ്റാര്‍ക്കും ഉണ്ടാകരുത്, ഞങ്ങള്‍ക്ക് മകളെ നഷ്ടമായി' നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തില്‍ മകള്‍ ദേവികയെ നഷ്ടപ്പെട്ട വേദനയില്‍ വിതുമ്പി അമ്മ. അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികളടക്കം മൂന്ന് പേരാണ് മരിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകളുടെ വേര്‍പാട് താങ്ങാനാകാതെ കഴിയുകയാണ് ദേവികയുടെ കുടുംബം.

ദേവികയുടെ അമ്മയുടെ സഹോദരന്‍ സന്ദീപും കുടുംബത്തിന്റെ വേദന പങ്കുവെച്ചു. വീടിന്റെ വിളക്കാണ് നഷ്ടമായതെന്ന് സന്ദീപ് പറഞ്ഞു. സ്ഥലം വിറ്റാണ് ദേവികയെ പഠിപ്പിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവള്‍. പുറത്തേക്ക് പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്. മരിച്ച മൂന്ന് കുട്ടികളും അവരുടെ കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.

അപകടത്തിന് ഉത്തരവാദിയായ സുഹൈല്‍ സജീവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇത്രയും ഗുരുതരമായ കുറ്റകൃത്യം ചെയ്തയാളെ കുട്ടികളെ പാര്‍പ്പിക്കുന്ന ജയിലിലാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നതെന്ന് അറിഞ്ഞതായും കുടുംബം പ്രതികരിച്ചു. പ്രതിയെ കുട്ടികളുടെ ജയിലില്‍ പാര്‍പ്പിച്ചതിനു പിന്നില്‍ കുടുംബത്തിന്റെ ഇടപെടലുണ്ടോയെന്ന സംശയവും അവര്‍ ഉന്നയിച്ചു.


 

Tags

Share this story

From Around the Web