നെടുമ്പാശേരി അപകടം: പ്രതി സുഹൈലിൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

 
27272

കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ വാഹനമോടിച്ച സുഹൈൽ സജീവിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹരജിയിൽ വാദം കേൾക്കുക.

സുഹൈൽ സജീവ് അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന് നേരത്തെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയുടെ പരിശോധനാഫലം ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് കോടതിയിൽ ഹാജരാക്കും.

 പ്രതിക്ക് പ്രായത്തിന്‍റെ ആനുകൂല്യം ആവശ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നേടിയെടുക്കാനാണ് പ്രതിഭാഗത്തിൻ്റെ ശ്രമം.

Tags

Share this story

From Around the Web