നെടുമ്പാശേരി അപകടം: പ്രതി സുഹൈൽ സജീവ് മദ്യപിച്ചിച്ചതായി കണ്ടെത്തി
Oct 16, 2026, 07:04 IST
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ അപകടസമയത്ത് വാഹനം ഓടിച്ച സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇതുസംബന്ധിച്ച പരിശോധനാഫലം അന്വേഷണ സംഘത്തിന് ലഭിച്ചു.
അപകടസമയത്ത് ഇയാളുടെ ശരീരത്തിൽ ഉയർന്ന അളവിൽ മദ്യമുണ്ടായിരുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. മറ്റേതെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നറിയാൻ വിശദമായ പരിശോധന നടത്തും.
അപകടവുമായി ബന്ധപ്പെട്ട് സുഹൈൽ സജീവിനെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു.
അപകടം നടന്ന എയർപോർട്ട് റോഡിലും പ്രതികൾ അവസാനമായി മദ്യപിച്ച ബാറിലുമാണ് തെളിവെടുപ്പ് നടത്തിയത്.
കേസിലെ മുഖ്യപ്രതിയായ സുഹൈലിനെ മാത്രമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.