പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും; ഇറാനിലെ സാഹചര്യം നിരീക്ഷിച്ച് വിദേശകാര്യ മന്ത്രാലയം.ഇറാനില്‍ 9,000 ഇന്ത്യക്കാര്‍

 
iran


പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും; ഇറാനിലെ സാഹചര്യം നിരീക്ഷിച്ച് വിദേശകാര്യ മന്ത്രാലയം

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനിലെ സാഹചര്യം നിരീക്ഷിച്ച് വരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ഇറാനില്‍ 9,000 ഇന്ത്യക്കാരാണുള്ളത്.

 ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. 

ഇറാന്‍ വ്യോമ പാത തുറന്നതിനാല്‍ ഇന്ത്യക്കാരെ ഉടന്‍ ഒഴിപ്പിക്കുന്ന ദൗത്യത്തിലേക്ക് കടക്കില്ലെന്നും സ്വന്തം നിലയ്ക്ക് ഇന്ത്യന്‍ പൗരന്മാര്‍ മടങ്ങണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ചാബഹാര്‍ തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇറാന്‍ വ്യോമപാത തുറന്നതിനാല്‍ ഇന്ത്യക്കാരെ ഉടന്‍ ഒഴിപ്പിക്കില്ല. സ്വന്തം നിലയ്ക്ക് മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ രാജ്യത്ത് മടങ്ങിയെത്തും. സ്വന്തം നിലയിലാണ് ഇന്ത്യന്‍ പൗരന്മാര്‍ മടങ്ങി എത്തുന്നത്. പതിവ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വിമാന സര്‍വീസുകളിലാണ് മടക്കം.

Tags

Share this story

From Around the Web