ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചു
Nov 3, 2026, 00:45 IST
മാള: ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചു. വലിയപറമ്പിൽ അറയ്ക്കൽവീട്ടിൽ അനൂപിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. പണമുണ്ടായിരുന്ന അലമാരയിലെ ലോക്കറും ഡിവിആറും മോഷ്ടാവ് കടത്തിക്കൊണ്ടുപോയി.
സി.സി.ടിവി കാമറ സ്പ്രേ പെയിന്‍റ് അടിച്ച് മറച്ചശേഷമാണ് മോഷണം നടത്തിയത്. അനൂപും കുടുംബവും ദുബായിലാണ്.
അനൂപിന്‍റെ പിതാവ് വീട്ടിലെത്തിയപ്പോഴാണ് വാതിലുകൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. മാള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.