ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം, മറ്റ് സംസ്ഥാനങ്ങളിൽ സമരമില്ല; ചൈനയിൽ അഭിമാനം കൊള്ളുന്ന സിപിഎം സെക്രട്ടറി അവിടുത്തെ മാറ്റം കാണണം: ബിജെപി .
Jul 8, 2025, 15:44 IST

സംസ്ഥാനത്തെ സർവ്വകലാശാലകളെ ചാൻസലർ കൂടിയായ ഗവർണർ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ച് ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രതിഷേധം സംഘർഷത്തിൽ. തിരുവനന്തപുരത്ത് കേരളാ സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ വൻ പ്രതിഷേധം. കേരളാ സർവകലാശാല റജിസ്ട്രാർക്കെതിരായ ഗവർണറുടേയും വിസിയുടേയും നടപടിയടക്കംചോദ്യംചെയ്താണ് എസ് എഫ് ഐ പ്രതിഷേധ മാർച്ച് നടത്തുന്നത്. സർവകലാശാല കവാടം തള്ളിത്തുറന്ന് ആസ്ഥാനത്തേക്ക് കയറിയ എസ് എഫ് ഐ പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു . വിസിയുടേ ചേംബറിന് അടുത്ത് വരെ പ്രവർത്തകരെത്തി. എസ് ഐ ഐ പ്രവർത്തകർ നടത്തുന്ന സമരത്തെ തടയാതെ പൊലീസ് കയ്യും കെട്ടി കാഴ്ചക്കാരായി നോക്കി നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. സമരക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം പൊലീസ് നടത്തിയില്ല. സർവകലാശാല ആസ്ഥാനം മുദ്രാവാക്യം വിളികളിൽ മുങ്ങി. ഓഫീസ് പ്രവർത്തനം സ്തംഭിപ്പിച്ചാണ് എസ് എഫ് ഐ പ്രതിഷേധം. കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലേക്കും രാവിലെ എസ്എഫ്ഐ നടത്തിയ മാർച്ച് നടത്തി. കോഴിക്കോടും കണ്ണൂരും പോലീസ് ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകര്‍ സര്‍വകലാശാല കെട്ടിടത്തിനകത്തേക്ക് കയറി.ഇവിടെയും പൊലീസിന്‍റെ ഭാഗത്ത് നിന്ന് സമരക്കാര്‍ക്കു നേരെ കാര്യമായ ചെറുത്ത് നില്‍പ്പുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.