പെസഹാ വ്യാഴം ഈസ്റ്റർ ഞായർ എന്നീ ദിവസങ്ങളിൽ ദേശീയ തലത്തിലുള്ള എൻജിനീയറിങ്ങ് പ്രവേശന പരീക്ഷ: പ്രതിഷേധവുമായി കോതമംഗലം രൂപതാ പിതൃവേദി
Mar 29, 2026, 18:19 IST
കോതമംഗലം : ക്രൈസ്തവ വിശേഷ ദിവസങ്ങളായ പെസഹാ വ്യാഴം ഈസ്റ്റർ ഞായർ എന്നീ ദിവസങ്ങളിൽ ദേശീയ തല എൻജിനീയറിങ്ങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടിട്ടുണ്ടായ അവ്യക്തത പരിഹരിക്കണമെന്ന് കോതമംഗലം രൂപത പിതൃവേദി സമിതി ആവശ്യപ്പെട്ടു
.
ഈസ്റ്റർ ദിനത്തിൽ പരീക്ഷ എഴുതാൻ ബുദ്ധിമുട്ടുള്ളവർ ഇന്നുതന്നെ jeemain.query@nta.ac.in എന്ന E മെയിലിലേക്ക് പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് സന്ദേശം അയയ്ക്കേണ്ടതാണന്ന് NTA അറിയിച്ചു . എന്നാൽ ആ പരീക്ഷ എന്നു നടത്തുമെന്നു നിർദ്ദേശം ഇല്ലാത്തതും ആയിരക്കണക്കിന് ക്രൈസ്‌ത കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്ന് രൂപതാ ഡയറക്ടർ റവ.ഫാദർ ആൻ്റണി പുത്തൻകുളം അച്ചൻ അഭിപ്രായപ്പെട്ടു.
രൂപതാ പ്രസിഡൻ്റ് Prof. ജോസ് എബ്രാഹത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജിജി പുളിക്കൽ, ധേബാർ ജോസഫ്, ജോയി ജോസഫ് , ബിജു ജോയി എന്നിവർ പ്രസംഗിച്ചു