ബിലീവേഴ്‌സ് ആശുപത്രിയില്‍ കാര്‍ഡിയോ കിഡ്നി മെറ്റബോളിക്ക് ഹെല്‍ത്ത് ദേശീയ കോണ്‍ക്ലേവിന് പ്രൗഢോജ്ജ്വല തുടക്കം
തിരുവല്ല: ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്ന കാര്‍ഡിയോ-കിഡ്‌നി-മെറ്റബോളിക് (സികെഎം) നാഷണല്‍ കോണ്‍ക്ലേവിന്റെ ഉദ്ഘാടന ചടങ്ങ് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നു.
തിരുവല്ല എം എല്‍ എ അഡ്വ വര്‍ഗീസ് മാമ്മന്‍ ദേശീയ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. കേരളാ ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ റവ. ഫാ. സിജോ പന്തപ്പള്ളില്‍ അധ്യക്ഷത വഹിച്ചു.
ബിലീവേഴ്‌സ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര കാര്‍ഡിയോ കിഡ്നി മെറ്റബോളിക്ക് ഹെല്‍ത്ത് എന്ന ആശയത്തെക്കുറിച്ച് വിഷയാവതരണം നടത്തി.
നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും പോഷകഗുണവും കൃത്യമായി നിശ്ചയിക്കാന്‍ കഴിയുന്ന 'ഹെല്‍ത്ത് റീസെറ്റ് പ്ലേറ്റ്' എന്ന പേരില്‍ ബിലീവേഴ്‌സ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഗവേഷണ ഫലമായുണ്ടായ പ്ലേറ്റും ലോഗോയും ചടങ്ങില്‍ വച്ച് എം എല്‍ എ അഡ്വ വര്‍ഗീസ് മാമ്മന്‍ പ്രകാശനം ചെയ്തു.
വേള്‍ഡ് എന്‍.സി.ഡി ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. ജെ. എസ്. താക്കൂര്‍, നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് ലോകാരോഗ്യ സംഘടന കണ്‍സള്‍ട്ടന്റായ ഡോ ദീനദയാലന്‍ സി, നെഫ്രോളജി വിഭാഗം മേധാവി ഡോ രാജേഷ് ജോസഫ്, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് വിഭാഗം മേധാവി ഡോ. ജ്യോതി എസ്. കൃഷ്ണന്‍, നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ ഇ ടി അരുണ്‍ തോമസ്, ഡോ ഷംനാദ് പി , എന്‍.ആര്‍.സി-എന്‍.സി.ഡി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ ഇടയാറന്‍മുള എന്നിവര്‍ സംബന്ധിച്ചു.
പൊതുജനാരോഗ്യം, പോഷകാഹാര ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വേറിട്ട സംഭാവനകള്‍ നല്‍കിയ ഡോ. എസ്. എസ്. ലാല്‍, ബിലീവേഴ്‌സ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടറും കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറുമായ ഡോ. സംഗീത മെറിന്‍ വര്‍ഗീസ്, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് വിഭാഗം മേധാവി ഡോ. ജ്യോതി എസ്. കൃഷ്ണന്‍, ഇന്നോവേഷന്‍ & ഒന്‍ട്രോപ്രോണര്‍ ഷിപ്പ് പ്രോജക്ട് ജില്ലാ നോഡല്‍ ഓഫീസറും കണ്‍സള്‍ട്ടന്റുമായ ഡോ. റിയ മാത്യു, ജോണ്‍സണ്‍ ഇടയാറന്‍മുള, ഷെറിന്‍ തോമസ്, ഫിദ ജാബിര്‍ എന്‍., എലിസബത്ത് വിപിന്‍, അരവിന്ദ് ബി. പിള്ള എന്നിവര്‍ക്ക് എം എല്‍ എ അഡ്വ വര്‍ഗീസ് മാമ്മന്‍ വിവിധ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.