ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താന്‍ ദേശീയ വനിതാ കമ്മീഷന്‍; വിദഗ്ധ സമിതിക്ക് രൂപം നല്‍കി

 
national commission for women



ന്യൂഡല്‍ഹി: രാജ്യത്തെ ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താന്‍ ദേശീയ വനിതാ കമ്മീഷന്‍. ക്ലിനിക്കുകളിലെ ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനായി ഡല്‍ഹി ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് ആശാ മേനോന്‍ അധ്യക്ഷയില്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി.

 സ്ത്രീകളുടെ പ്രത്യുത്പാദന അവകാശം, അന്തസ്സ്, സുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇത്തരം കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമങ്ങളും വ്യവസ്ഥകളും പര്യാപ്തമല്ലെന്നാണ് വനിതാ കമ്മിഷന്റെ വിലയിരുത്തല്‍.

 ഈ സാഹചര്യത്തില്‍,രാജ്യത്തെ എല്ലാ ഐവിഎഫ് ക്ലിനിക്കുകള്‍ക്കും എആര്‍ടി കേന്ദ്രങ്ങള്‍ക്കുമായി പുതിയ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ പുറത്തിറക്കും.

ജുഡീഷ്യറി, വൈദ്യശാസ്ത്രം, ഫോറന്‍സിക് സയന്‍സ്, നിയമപാലനം, ഗൈനക്കോളജി, പൊതുനയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം എന്നീ മേഖലകളില്‍ നിന്നുള്ളവരാണ് വിദഗ്ധ സമിതിയിലെ അംഗങ്ങള്‍. 

ഐവിഎഫ് പോലുള്ള ചികിത്സാരീതികളുടെ നിയമപരവും ധാര്‍മികവും വൈദ്യശാസ്ത്രപരവുമായ ഘടകങ്ങള്‍ സമഗ്രമായി പരിശോധിക്കുകയാണ് ഈ ബഹുമുഖ സമിതിയുടെ ലക്ഷ്യം.

Tags

Share this story

From Around the Web