അഞ്ചു വര്‍ഷമായി ക്രൈസ്തവ അംഗമില്ലാതെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷമായി ക്രൈസ്തവ അംഗമില്ലാതെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ കമ്മീഷനിലെ അഞ്ച് അംഗങ്ങള്‍ വിരമിച്ചതോ ടെ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി അര്‍ധ ജുഡീഷല്‍ അധികാരങ്ങളോടെ രൂപം നല്‍കിയ കമ്മീഷന്‍ ഫലത്തില്‍ പ്രവര്‍ത്തനരഹിതമായി.
അധ്യക്ഷനും ഉപാധ്യക്ഷനും അടക്കമുള്ള ഏഴംഗ കമ്മീഷനിലെ എല്ലാ സീറ്റും ഒഴി ഞ്ഞതോടെ ന്യൂനപക്ഷ കമ്മീഷന്‍ അനാഥമായി. ന്യൂനപക്ഷങ്ങളുടെയും സ്ഥാപന ങ്ങളുടെയും വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാനായി 2004ല്‍ രൂപീകരിച്ച ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലാതായിട്ടു വര്‍ഷങ്ങളായി.
കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ അഞ്ചു വര്‍ഷം മുമ്പ് 2020 മാര്‍ച്ച് 31ന് വിരമിച്ചശേഷം ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ ക്രൈസ്തവ പ്രാതിനിധ്യം പൂര്‍ണമായി ഇല്ലാതായിരുന്നു. 2017 മേയിലാണു ജോര്‍ജ് കുര്യനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷനായി നിയമിച്ചത്.
ചെയര്‍മാന്റെയും ഉപാധ്യക്ഷന്റെയും അടക്കം ആറ് അംഗങ്ങളുടെ ഒഴിവു കളില്‍ ഇതുവരെ പുതിയ നിയമനങ്ങളൊന്നും നടത്തിയിട്ടില്ല. ക്രൈസ്തവ അംഗത്തെ അഞ്ചു വര്‍ഷത്തിലേറെയായി നിയമിക്കാതിരുന്നതുമൂലം ക ഴിഞ്ഞ കമ്മീഷനില്‍ ആകെ ആറു പേരാണുണ്ടായിരുന്നത്.
ഇവരെല്ലാം മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചതോടെ നിലവില്‍ കമ്മീഷനില്‍ ഒരംഗംപോലുമില്ലാതായി. 2017ല്‍ ചെയര്‍പേഴ്സണും നിരവധി അംഗങ്ങളും ഇല്ലാതെ മാസങ്ങളോളം തുടര്‍ന്നിരുന്നു.
ന്യൂനപക്ഷ കമ്മീഷനിലെ ഒഴിവുകള്‍ നികത്തണമെന്ന് 2021ല്‍ ഡല്‍ ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോടു ആവശ്യപ്പെട്ടശേഷമാണു പിന്നീട് നിയമനം നടത്തിയത്. 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമപ്രകാരം ആറ് ന്യൂനപക്ഷ സമുദായങ്ങ ളില്‍നിന്ന് ഓരോ അംഗത്തെ നിയമിക്കേണ്ടതുണ്ട്.
മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാര്‍സി, ജൈന സമുദായങ്ങളില്‍നിന്ന് ഓരോരു ത്തരും ഹിന്ദു ഉള്‍പ്പെടെ ഏതെങ്കിലും സമുദായത്തില്‍നിന്ന് ഒരാളുമാണ് ദേശീയ ന്യൂ നപക്ഷ കമ്മീഷനിലെ പ്രാതിനിധ്യം.
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ താ ത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ദേശീയ ന്യൂനപക്ഷ കമ്മീഷന്‍് അധ്യക്ഷനാ യിരുന്ന ഇക്ബാല്‍ സിംഗ് ലാല്‍പുര കഴിഞ്ഞ ഏപ്രിലില്‍ വിരമിച്ചു. പഞ്ചാബ് നിയമ സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും ലാല്‍പുര പരാജയപ്പെ