ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹം: നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ്

തിരുവല്ല: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെ നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. വിധിയുടെ അടിസ്ഥാനത്തില്‍ മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ഹൈക്കോടതി വിധി ഉടന്‍ നടപ്പിലാക്കണം.
കഴിഞ്ഞ ഒരു വര്‍ഷമായി മുനമ്പത്തെ ജനങ്ങള്‍ നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും വിജയമാണ് ഹൈക്കോടതി വിധി. രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടി കൂടിയാണ് ഈ വിധി.
സ്റ്റേറ്റ് പ്രസിഡന്റ് ഡോ. പ്രകാശ് പി തോമസ്, ജനറല്‍ സെക്രട്ടറി, ജെയ്‌സ് പാണ്ടനാട് , ഫാ. പവിത്രസിംഗ്, പാസ്റ്റര്‍ തോമസ് എം പുളിവേലില്‍, ഫാ. പി എ ഫിലിപ്പ്, ഫാദര്‍ ബെന്യാമിന്‍ ശങ്കരത്തില്‍, ഫാ. ജോണൂകുട്ടി കെ, ഫാ. ഗീവര്‍ഗീസ് കോടിയാട്ട്, അനീഷ് തോമസ്, പാസ്റ്റര്‍ സാം മൂവാറ്റുപുഴ, ബിജു കെ തമ്പി, അശ്വിന്‍, കോശി ജോര്‍ജ്, ബിനു പാപ്പച്ചന്‍, വി ജി ഷാജി, ഷാജി ടി ഫിലിപ്പ്, സജിമോന്‍ എന്നിവര്‍ പങ്കെടുത്തു.