മൈസൂര് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പടെ നാലുപേർക്ക് ദാരുണാന്ത്യം; 30 പേർക്ക് പരിക്ക്
Oct 16, 2026, 10:09 IST
മൈസൂരു: സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികൾ ഉൾപ്പടെ നാലുപേർക്ക് ദാരുണാന്ത്യം.
ബേപ്പൂർ സ്വദേശി അഫ്താബ്, മങ്കാവ് സ്വദേശി സജേഷ് തുടങ്ങിയവരാണ് മരിച്ചത്. 30 പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച പുലർച്ചെ പെരിയപട്ടണ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കാവേരി എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ഹുൻസൂരിലെയും മൈസൂരുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപ്രതീക്ഷിതമായി ലോറി എതിർ ദിശയിലേക്ക് തിരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.