ദുരൂഹമായി പ്ലേഗ് റിസേര്‍ച്ച് ലബോറട്ടറി ജീവനക്കാരന്റെ മരണം; റഷ്യയോട് കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് ലോകാരോഗ്യ സംഘടന

 
pnomina

പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലുടനീളം ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ 'ബ്ലാക്ക് ഡെത്ത്' എന്ന പേരിലറിയപ്പെട്ട ന്യൂമോണിക് പ്ലേഗ് ബാധിച്ച്
സൈബീരിയന്‍ പ്ലേഗ് റിസര്‍ച്ച് ലബോറട്ടറിയിലെ 28 വയസുള്ള ജീവനക്കാരന്റെ മരണം ലോകത്തെ ആരോഗ്യമേഖലയില്‍ ചര്‍ച്ചയാകുകയാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ ശേഷിയുള്ളതാണ് ന്യുമോണിക് പ്ലേഗ്. 


അതിനാല്‍ തന്നെ ഇദ്ദേഹത്തിന് എങ്ങനെ അണുബാധയുണ്ടായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം. എന്നാല്‍ ജീവനക്കാരന് അസുഖം ബാധിച്ചത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല.

 മരണകാരണം സംബന്ധിച്ച് റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും അന്വേഷണം നടത്തുകയാണ്. അതേ സമയം ഗവേഷകനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വഴി പുറത്തുവന്നു.

Tags

Share this story

From Around the Web