എന്റെ പരാമര്‍ശം വാക്ക് പിഴവ്'; സിജെപി ആര്‍എസ്എസിന്റെ മറ്റൊരു പദ്ധതിയെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പി. സരിന്‍,മാധ്യമങ്ങളോട് പറഞ്ഞത് തന്റെ പാര്‍ട്ടി നിലപാട് അല്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് 

 
sarin


 
ന്യൂഡല്‍ഹി: സിജെപി ആര്‍എസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്ന് രാജ്യം വൈകാതെ തിരിച്ചറിയുമെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് പി.സരിന്‍. തന്റെ പരാമര്‍ശം വാക്ക് പിഴവെന്നും മാധ്യമങ്ങളോട് പറഞ്ഞത് തന്റെ പാര്‍ട്ടി നിലപാട് അല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വിശദീകരിച്ചു. സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സിജെപിയും മാര്‍ച്ചില്‍ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും സരിന്‍ പറഞ്ഞു. ഇന്നലെ ഡല്‍ഹിയില്‍ മീഡിയവണിനോട്‌സം സാരിക്കുന്നതിനിടെ ആയിരുന്നു സരിന്റെ പരാമര്‍ശം.

സരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് ഡല്‍ഹിയിലെ സമരമുഖത്ത് നിന്നുകൊണ്ട് ചാനലുകളോട് പ്രതികരിക്കുമ്പോള്‍ CJPയെ കുറിച്ച് പറഞ്ഞ അഭിപ്രായം എന്റെ പാര്‍ടിയുടേതല്ല എന്നും, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവാണെന്നും ആദ്യമേ ഏറ്റു പറയട്ടെ. എന്റെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലര്‍ത്തുന്ന ഒരു പ്രസ്താവനയല്ല എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി CJPയും ഇന്ന് അവിടെ മാര്‍ച്ചില്‍ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശം.

'CJP ആര്‍എസ്എസിന്റെ പദ്ധതിയാണ്' എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കി കൊടുക്കരുത് എന്ന് പറയാന്‍ മാത്രമാണ് ഉദ്ദേശിച്ചത്. എന്നാല്‍, ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞത്.
അച്ചടക്കമുള്ള ഒരു പാര്‍ടി അംഗം എന്ന നിലയില്‍ ഇത് എന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ആണെന് മനസ്സിലാക്കുന്നു. അതില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു.
സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ്. അതിനെ പറ്റി തീര്‍ത്തും നിരുത്തരവാദപരമായ നിലയില്‍ ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയില്‍ തിരിച്ചറിയുന്നു.

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ പോരാടുന്ന മുഴുവന്‍ സമരസഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍.
തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ എന്റെ പ്രിയ സഖാക്കള്‍ക്ക് നന്ദി.

ലാല്‍സലാം??? ഡോ. പി. സരിന്‍
അണ്ണാ ഹസാരെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചതുപോലെ ജനങ്ങളുടെ സമരങ്ങളെയും മുന്നേറ്റങ്ങളെയും വഴി തിരിച്ചുവിടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അത് രാജ്യം തിരിച്ചറിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 'ചീഫ് ജസ്റ്റിസ് പറഞ്ഞതുകേട്ട് കീഴടങ്ങുകയാണെങ്കില്‍ ഇന്ത്യന്‍ ജനതക്ക് ഈ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെടും. അങ്ങനെ വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് സിജെപിയെ പോലുള്ളവര്‍ മുതലെടുക്കുന്നത്. സിജെപി ആര്‍എസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്നും രാജ്യം തിരിച്ചറിയും. എങ്ങനെയായിരുന്നോ അണ്ണാ ഹസാരെ ബിജെപിക്ക് വിടുപണി ചെയ്തത്, എങ്ങനെയാണോ ആം ആദ്മി പാര്‍ട്ടിയെ ബിജെപി പൊക്കിക്കൊണ്ടുവന്ന് അടര്‍ത്തിയെടുത്തത് എന്നതുപോലെ ഇന്ത്യയിലെ ജനങ്ങളെ ഏറ്റെടുക്കാമെന്നാണ് ഇവര് കരുതുന്നത്. അതെന്തായാലും ഈ രാജ്യം ഇനി വകവെച്ച് കൊടുക്കാന്‍ പോകുന്നില്ല എന്നതാണ് ഈ സമരത്തിലൂടെ വ്യക്തമാകുന്നത്.' എന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകുന്ന പ്രക്ഷോഭം ഭരണഘടനയെ സംരക്ഷിക്കാനുള്ള അവസാനത്തെ 'വണ്‍ ഫൈനല്‍ പുഷ്' ആണെന്നും, ഇതില്‍ നിന്നും ഒരു കാരണവശാലും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ ചലോ ദില്ലി മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Tags

Share this story

From Around the Web