വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം, നടപടിയെടുത്ത് എംവിഡി; കണ്ടക്ടര്‍ രാംദാസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

 
mvd


വിദ്യാര്‍ത്ഥികളെ കണ്ടക്ടര്‍ ബസില്‍ കയറ്റാതിരുന്ന സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കണ്ടക്ടര്‍ രാംദാസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 

മൂന്നുമാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. രാംദാസിന് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നല്‍കാനും തീരുമാനം.ടക്കാഞ്ചേരി ജോയിന്റ് ആര്‍ടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി.


വടക്കാഞ്ചേരിയില്‍ കൈകൂപ്പി പറഞ്ഞിട്ടും വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ പുറത്തു നിര്‍ത്തുകയായിരുന്നു ബസ് കണ്ടക്ടര്‍. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയെടുക്കുകയായിരുന്നു. പ്രതിഷേധമുയര്‍ത്തി വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. 

കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ നിന്ന ക്ലീലിയാ സ്‌കൂളിലെ സിയാന്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്വകാര്യബസ് കണ്ടക്ടറില്‍ നിന്നും ഈ അപമാനം ഏര്‍ക്കേണ്ടി വന്നത്.

വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് ആയതിനാല്‍ കുറച്ചു പേരെ മാത്രം കൊണ്ടു പോകാന്‍ കഴിയൂ എന്ന് ആയിരുന്നു കണ്ടക്ടറുടെ നിലപാട്.

 വീട്ടിലെത്താന്‍ വൈകുമെന്നതിനാല്‍ സഹായിക്കണമെന്ന് കുട്ടി കൈകൂപ്പി പറഞ്ഞിട്ടും കണ്ടക്ടര്‍ വഴങ്ങിയില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജില്ലാ ഭരണകൂടവും പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഇടപെട്ടു. ബസ് കണ്ടക്ടറെ വിളിച്ചുവരുത്തി ലൈസന്‍സ് പിടിച്ചുവെച്ചു.

Tags

Share this story

From Around the Web