ഇന്ത്യയില്‍ പുറത്തിറക്കാത്ത ആഡംബര കാര്‍ പിടിച്ചെടുത്ത് എംവിഡി; പിടികൂടിയത് വിന്‍ഫാസ്റ്റിന്റെ വിഎഫ് 5 പതിപ്പ്,ഇയാളെ രേഖകളുമായി ഹാജരാവാന്‍ ആവശ്യപ്പെട്ട് വിട്ടയച്ചു
Nov 27, 2026, 16:50 IST
കൊച്ചി: ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ ഔദ്യോഗികമായി അവതരിപ്പിക്കാത്ത ആഡംബര കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. വിയറ്റ്നാം വാഹന കമ്പനിയായ വിന്‍ഫാസ്റ്റിന്റെ വിഎഫ് 5 (ഢഎ 5) എന്ന പുതിയ പതിപ്പാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
മട്ടാഞ്ചേരി ങഢക അസീമിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. എന്നാല്‍, വാഹനം ടെസ്റ്റ് ഡ്രൈവിനായി എത്തിച്ചതാണെന്നാണ് കാര്‍ കൈവശം വെച്ചിരുന്ന യുവാവ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിശദീകരണം. ഇയാളെ രേഖകളുമായി ഹാജരാവാന്‍ ആവശ്യപ്പെട്ട് വിട്ടയച്ചു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.