പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിന് പിഴ: എംവിഡി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

 
22222

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. അടൂര്‍ എം വി ഡി സ്‌ക്വാഡിലെ ഉദ്യോഗസ്ഥന്‍ ലൈജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജീപ്പിനു മുന്നിലെ ആഡംബര ലൈറ്റുകള്‍ക്ക് 5200 രൂപയാണ് പിഴ ഈടാക്കിയത്.

മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിഴ ചുമത്തിയത്. ഓഫ് റോഡ് വാഹനം പ്രളയദുരിതത്തില്‍പ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായാണ് ആറന്മുളയില്‍ എത്തിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ വാഹനത്തിന് പിഴയിട്ടതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ അബിന്‍ വര്‍ക്കി എംഎല്‍എയും ഗതാഗതമന്ത്രിയോട് പരാതി പറഞ്ഞിരുന്നു. എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം യൂത്ത് കോണ്‍ഗ്രസ് പിഴത്തുക അടയ്ക്കുകയും ചെയ്തിരുന്നു. ആറന്മുളയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടയില്‍ അല്ല, അടൂരില്‍ വച്ചാണ് പിഴ ചുമത്തിയത് എന്നായിരുന്നു ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നത്.

തുടർച്ചയായി വരുന്ന വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പിന്നീട് അവയെല്ലാം തിരുത്തിക്കുറിക്കുന്ന രാഷ്ട്രീയ സാഹചര്യവും വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികളിൽ വലിയ തോതിലുള്ള മടുപ്പും നിരാശയവുമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത്തരം വൈരുദ്ധ്യങ്ങൾ നിറഞ്ഞ പ്രഖ്യാപനങ്ങൾ ജനങ്ങൾക്കിടയിലെ പരസ്പരവിശ്വാസം പൂർണ്ണമായും തകർത്തിരിക്കുകയാണ്. ഒടുവിൽ സത്യമായ കാര്യങ്ങൾപോലും വിശ്വസിക്കാൻ കഴിയാത്ത ദയനീയമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്.

യഥാർത്ഥത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ പോലും അതിനെ പൂർണ്ണമനസ്സോടെ വിശ്വസിക്കാൻ സാധിക്കാത്ത വിധം ജനങ്ങൾ മാനസികമായി തളർന്നിരിക്കുകയാണെന്നും കർദ്ദിനാൾ പിസബല്ല വിശദീകരിച്ചു. അടുത്തിടെ ഫ്രാൻസിന്റെ പരമോന്നത ബഹുമതികളിലൊന്നായ "ലീജിയൺ ഓഫ് ഓണർ" ഓഫീസർ പദവി സ്വീകരിച്ച വേളയിലും വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹത്തിന്റെ നിലവിലെ ദുരിതങ്ങളെക്കുറിച്ച് അദ്ദേഹം കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Tags

Share this story

From Around the Web