വാഹന മോഡിഫിക്കേഷന്‍, നടപടി ശക്തമാക്കി എംവിഡി, ചുരുങ്ങിയ മാസങ്ങളില്‍ പിഴയായി ഈടാക്കിയത് കോടികള്‍

 
MVD



സംസ്ഥാനത്ത് വാഹനങ്ങളില്‍ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കടുപ്പിക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ മെയ് മാസം മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള ചുരുങ്ങിയ കാലയളവില്‍ മാത്രം 7,360 വാഹന ഉടമകള്‍ക്കെതിരെയാണ് എംവിഡി നടപടിയെടുത്തത്. 

ഇതിലൂടെ 5.7 കോടി രൂപ പിഴയിനത്തില്‍ ഈടാക്കി. 2026-ല്‍ ഇതുവരെ പതിനയ്യായിരത്തിലധികം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും 12.66 കോടി രൂപയുടെ ചലാന്‍ നല്‍കുകയും ചെയ്തതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഓരോ മോഡിഫിക്കേഷനും അയ്യായിരം രൂപ വീതം വേവ്വേറെ പിഴ ചുമത്തുന്നത് നിര്‍ബന്ധമാക്കിയതോടെയാണ് തുക കുത്തനെ ഉയര്‍ന്നത്.

ബൈക്കുകള്‍, സ്‌കൂട്ടറുകള്‍, ബസുകള്‍ എന്നിവയിലാണ് നിയമവിരുദ്ധമായ രൂപമാറ്റങ്ങള്‍ കൂടുതലായും കണ്ടെത്തുന്നത്. അനുമതിയില്ലാതെ വലിയ ടയറുകള്‍ ഘടിപ്പിക്കല്‍, ബോഡി നിറം മാറ്റല്‍, എക്‌സ്ട്രാ ഫിറ്റിങ്‌സുകള്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് അധികവും. എന്നാല്‍ നിര്‍ദ്ദിഷ്ട നിയമങ്ങള്‍ പാലിച്ച് എന്‍ജിന്‍, ഷാസി, ബോഡി കളര്‍ എന്നിവ മാറ്റുന്നതിനും ഭിന്നശേഷി സൗഹൃദ മാറ്റങ്ങള്‍ വരുത്തുന്നതിനും ആര്‍സി ബുക്കില്‍ രേഖപ്പെടുത്തി മുന്‍കൂറോടെ അനുമതി നേടാവുന്നതാണ്.

Tags

Share this story

From Around the Web