മൂവാറ്റുപുഴ ആരക്കുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ അഭിഷേകിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു

 
BIKE ACCIDENT


മൂവാറ്റുപുഴ :മൂവാറ്റുപുഴ ആരക്കുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പെരിങ്ങഴ താണികുഴിയില്‍ അഭിഷേക് ആണ് മരിച്ചത്. ആരക്കുഴ ജംഗ്ഷനില്‍ മൂഴി പാലത്തിനു സമീപം തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം.

മൂവാറ്റുപുഴയില്‍ നിന്നും പണ്ടപ്പിള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന അഭിഷേക് സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ വരികയായിരുന്ന രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ അഭിഷേകിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അഭിഷേകിനെ ഉടന്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശാന്തിഗിരി കോളേജിലെ വിദ്യാര്‍ത്ഥിയാണ് 20കാരനായ അഭിഷേക്.

Tags

Share this story

From Around the Web