എംഎല്‍എമാരെ അവഹേളിച്ചും ഭീക്ഷണിപ്പെടുത്തിയും കൂടെ നിര്‍ത്തുക- മുസ്ലീം ലീഗ്,ജമാഅത്തെഇസ്ലാമി ഗ്രൂപ്പുകള്‍ സതീശനായി പുതിയ തന്ത്രങ്ങളുമായി രംഗത്ത്. സതീശനല്ലേ പിന്തുണ- വീഡിയോ പ്രചരിപ്പിക്കാന്‍ തീവ്രനീക്കം
കൊച്ചി : മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി ഡി സതീശനെ പിന്തുണയ്ക്കാന്‍ നിയുക്ത എം എല്‍ എ മാരെ ഭീക്ഷണിപ്പെടുത്തി ഒപ്പം നിര്‍ത്താന്‍ ജമാ അത്തെ ഇസ്ലാമി , മുസ്ലീം ലീഗ് കക്ഷികളുടെ നേതൃത്വത്തില്‍ തീവ്ര ശ്രമം.
ഇതിന്‍റെ ഭാഗമായി എം എല്‍ എമാര്‍ പോകുന്ന സ്ഥലങ്ങളില്‍ എത്തി അവരോട് വി ഡി സതീശനല്ലേ പിന്തുണ എന്ന് ചോദിച്ചു അത് വീഡിയോ ചിത്രീകരിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ് പുതിയ തന്ത്രം .
ഇതിനായി ചില തീവ്ര നിലപാടുകളുള്ള സംഘടനകളുടെ ആളുകളുടെ നേതൃത്വത്തില്‍ വാട്സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ആഹ്വാനം നടക്കുന്നതിന്‍റെ വിവരങള്‍ പുറത്തു വന്നിട്ടുണ്ട് .
എം എല്‍ എ മാരുടെ ഭൂരിപക്ഷം കെ സി വേണുഗോപാലിനാണ് എന്ന നിലയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ നീക്കം.
മുസ്ലീം ലീഗ് മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ ഏറ്റെടുക്കുകയും സര്‍ക്കാരില്‍ സമ്മര്‍ദ ശക്തിയാകുകയും ചെയ്യുന്നതിന് പിന്നാലേ അവര്‍ക്ക് താല്‍പര്യം ഉള്ള ഭരണ നേതൃത്വം കൂടി ഭരണത്തിന്‍റെ തലപ്പത്തെത്തിയാല്‍ അവരുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.
കോണ്‍ഗ്രസ് ഹൈക്കമാന്‍റിനും ഇത് ബോധ്യമുണ്ട്. ലീഗ് നേതൃത്വം വഴി വയനാട് സീറ്റിന്‍റെ കാര്യം പറഞ്ഞ് പ്രിയങ്കാ ഗാന്ധിയെ സ്വാധീനിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.
ലീഗിന് മന്ത്രിസഭയില്‍ മാന്യമായ പരിഗണന കിട്ടും എന്നിരിക്കെയാണ് മുഖ്യമന്ത്രി പദവിയും ലീഗിന്റെ താല്പര്യപ്രകാരം ഉള്ള നേതാവിന് നല്കാന്‍ നീക്കം നടത്തുന്നത്.