സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

 
PS

കോഴിക്കോട്: സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. 80 വയസ് ആയിരുന്നു. അരീക്കാട്ടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്നു. സംസ്‌കാരം മാത്തോട്ടം ഖബര്‍സ്ഥാന്‍ പള്ളിയില്‍ വൈകിട്ട് നടക്കും. 

യേശുദാസ് പാടിയ 'കരയാനും പറയാനും മനം തുറന്നിരിക്കാനും', കെ.എസ്. ചിത്ര പാടിയ 'യത്തീമിന്നത്താണീ' തുടങ്ങിയ ഗാനങ്ങളാണ് സൂപ്പര്‍ഹിറ്റുകള്‍. മൂവായിരത്തിലധികം ഗാനങ്ങള്‍ സമ്മാനിച്ച കലാകാരനാണ് അവുക്ക എന്ന് വിളിക്കുന്ന അബൂബക്കര്‍. ഒരു കാലത്തെ ഹിറ്റ് മാപ്പിള പാട്ടുകളുടെ ശില്പി ആണ് വിട പറഞ്ഞിരിക്കുന്നത്.

വിഖ്യാത സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടേയും ബോംബെ രവിയുടേയുമെല്ലാം പ്രിയപ്പെട്ട തബലിസ്റ്റായിരുന്നു അബൂബക്കര്‍. സ്ട്രോക്ക് വന്ന് കിടപ്പിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പോലും ഒരു പുതിയ പാട്ടിന് അദ്ദേഹം ഈണം നല്‍കിയിരുന്നു. കെ വി സുബൈദയാണ് ഭാര്യ. ഗുലാം അലി, ഫയാസ്, റോഷ്നി, ഫെമിന, സജിന എന്നിവര്‍ മക്കളാണ്.

Tags

Share this story

From Around the Web