ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഇടവകകള്‍ക്കും മിഷനുകള്‍ക്കും ശുശ്രൂഷകള്‍ക്കായി മൂറോന്‍ (വിശുദ്ധ തൈലം) കൂദാശ പ്രസ്റ്റണില്‍ നടന്നു
പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവകകളിലും .മിഷനുകളിലുമുള്ള ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ക്കായി ഉപയോഗിക്കുവാനുള്ള മൂറോന്‍ (വിശുദ്ധ തൈലത്തിന്റെ )കൂദാശ കര്‍മ്മം പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സിലര്‍ റെവ ഡോ മാത്യു പിണക്കാട്, കത്തീഡ്രല്‍ വികാരി റെവ ഡോ വര്‍ഗീസ് താനമാവുങ്കല്‍, വൈസ് ചാന്‍സിലര്‍ റെവ ഫാ ഫാന്‍സ്വാ പത്തില്‍ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും സേവനം ചെയ്യുന്ന വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരുന്നു.
വിശുദ്ധ കുര്‍ബാനക്കു ശേഷം രൂപതയുടെ വിവിധ മിഷനുകളില്‍ നിന്നും എത്തിയ വൈദികരുടെയും കൈക്കാരന്‍മാരുടെയും, പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പ്രോട്ടോസിഞ്ചെല്ലൂസ് റവ ഡോ ആന്റണി ചുണ്ടെലിക്കാട്ട്,വിവിധ കമ്മീഷനുകളുടെ നേതൃത്വത്തില്‍ വരാന്‍ പോകുന്ന പരിപാടികളെ പറ്റി കമ്മീഷന്‍ ചെയര്‍മാന്‍മാരായ വൈദികര്‍, പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആചരിക്കുന്ന ശിക്ഷണ ക്രമ വര്‍ഷാചരണത്തെ സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളെ പറ്റി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു എന്നിവര്‍ യോഗത്തില്‍ വിശദീകരിച്ചു. വിവിധ മിഷനുകളില്‍ നിന്നെത്തിയ പ്രതിനിധികള്‍ രൂപതയുടെ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള നിര്‍ദേശങ്ങളും അവലോകനവും , വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും യോഗത്തില്‍ നടന്നു.