മാവേലിക്കരയിലെ ഒരു വയസുകാരിയുടെ കൊലപാതകം; ശരീരത്തില്‍ ഗുരുതര പരിക്കുകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
 

 
arrest


 
ആലപ്പുഴ: മാവേലിക്കരയില്‍ മദ്യലഹരിയില്‍ അമ്മയുടെ ആണ്‍സുഹൃത്ത് തറയിലടിച്ചു കൊന്ന ഒരു വയസുകാരിയുടെ ശരീരത്തില്‍ ഗുരുതര പരിക്കെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് . കുട്ടിയെ കൊലപ്പെടുത്തിയ അസം സ്വദേശി പരിതോഷ് മണ്ഡലിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .
ശനിയാഴ്ച രാത്രി മാങ്കാങ്കുഴിയിലെ വാടക വീട്ടില്‍വെച്ചാണ് പരിതോഷ് ഒപ്പം കഴിഞ്ഞിരുന്ന യുവതിയുടെ ഒരു വയസുകാരി മകളെ തറയിലടിച്ചു കൊലപ്പെടുത്തിയത്. അസമിലെ ഗുവാഹത്തി ജില്ലയിലെ ബട്ടന്‍ബാരി സ്വദേശിയായ പരിതോഷ് അവധിക്ക് പോയ ശേഷം രണ്ടാഴ്ച മുമ്പാണ് തിരികെയെത്തിയത്.

സംഭവദിവസം രാത്രി പത്ത് മണിയോടെ മദ്യലഹരിയില്‍ മാവേലിക്കര മാങ്കാങ്കുഴിയിലുള്ള വാടക വീട്ടിലെത്തിയ പരിതോഷ് ഒപ്പം കഴിഞ്ഞിരുന്ന യുവതിമായി തര്‍ക്കത്തിലായി. ഇതിനിടെയാണ് അമ്മയുടെ മടിയിലിരുന്ന ഒരു വയസുകാരിയെ തറയിലടിച്ചു കൊലപ്പെടുത്തിയത്. വീടിന് സമീപത്തുള്ള സ്വകാര്യ ക്ലിനിക്കിലേക്ക് കുട്ടിയെ ആദ്യം എത്തിച്ചു. ഇവിടെ നിന്നും മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. കുട്ടിയുടെ ശരീരത്തിലെ പരിക്കുകളില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍കുറത്തികാട് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രൂരത പുറത്തറിഞ്ഞത്.

ഇരുവരും വിവാഹിതരാണെന്നാണ് പൊലീസിനു നല്‍കിയ മൊഴിയെങ്കിലും വിവാഹം കഴിച്ചതിന്റെ രേഖകളില്ല. അസമിലെ ഗുവാഹത്തി ജില്ലയിലെ ബട്ടന്‍ബാരി സ്വദേശിയായ പരിതോഷ് അവധിക്ക് പോയ ശേഷം രണ്ടാഴ്ച്ച മുമ്പാണ് തിരികെയെത്തിയത്. ഈ വരവിലാണ് യുവതിയേയും രണ്ട് കുട്ടികളേയും ഒപ്പം കൂട്ടിയത്.

Tags

Share this story

From Around the Web