ചാര്‍ലി കിര്‍ക്ക് വധം; തന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇലോണ്‍ മസ്‌ക്

തീവ്രവലതുപക്ഷ പ്രവര്‍ത്തകനും ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുയായിയുമായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ തന്റെയും സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്.
പ്രമുഖര്‍ക്കെതിരെ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷ കൂട്ടണമെന്ന് ഒരു ടെസ്ല ഓഹരി ഉടമയാണ് ആവശ്യം മുന്നോട്ടു വെച്ചത്.
2024 ജനുവരി മുതല്‍ 2025 ഫെബ്രുവരി വരെ തന്റെ സുരക്ഷയ്ക്കായി കമ്പനി 3.3 മില്യണ്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റ് ടെക് കമ്പനികള്‍ അവരുടെ മേധാവികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചെലവഴിച്ച തുകയോക്കാള്‍ വളരെ താഴെയാണ് ഇതെന്നും മസ്‌ക് പറഞ്ഞു.
ടെസ്ല നിക്ഷേപകയായ അലക്സാണ്ട്ര മെര്‍സാണ് മസ്‌കിന്റെ സുരക്ഷാ ബജറ്റ് വര്‍ധിപ്പിക്കണമെന്ന് കമ്പനി ബോര്‍ഡിനോട് ആവശ്യപ്പെട്ടത്.
നിലവിലെ ചെലവുകളുടെ ഒരു ചാര്‍ട്ട് പോസ്റ്റ് ചെയ്താണ് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് മെര്‍സ് അഭ്യര്‍ഥിച്ചത്. ഇതിന് നേരിട്ട് മസ്‌ക് മറുപടി പറയുകയായിരുന്നു.
വ്യക്തിഗത സുരക്ഷയ്ക്കായി ഗാവിന്‍ ഡി ബെക്കര്‍ ആന്‍ഡ് അസോസിയേറ്റ്സിനെയാണ് മസ്‌ക് ഉപയോഗിക്കുന്നത്.
അടുത്തിടെയായി ഫൗണ്ടേഷന്‍ സെക്യൂരിറ്റി എന്ന ഒരു സ്ഥാപനം മസ്‌ക് ആരംഭിച്ചിട്ടുണ്ടെന്നുമുള്ള റിപോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതിനു പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നത്.
ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തിനു പിന്നാലെ റെഡ്ഡിറ്റ് , ബ്ലൂസ്‌കൈ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ മസ്‌കിനെതിരായ ഭീഷണികള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.